badge

free shipping worldwide

Sunday, August 10, 2014

അക്ഷരങ്ങൾ അങ്ങനെ തെറ്റാമോ ?

വിശ്വനാഥന്റെ അക്ഷരത്തെറ്റുകൾ വായിച്ച ആലസ്യത്തിൽ  നിന്നാണ്  ഈ കുറിപ്പിലേക്ക് ഉണരുന്നത്. വിത്സന്റെ ആസ്വാദനത്തിന്റെ ലഹരിയിലേക്ക് പിന്നെ മടങ്ങാം .

പഞ്ചേന്ദ്രിയ ബദ്ധമായ  സംവേദന സംവിധാനത്തിലേക്ക് നേരിട്ടു ഒരു കടന്നു കയറ്റം.  അതാണ്‌ കലയുടെ ഏറ്റവും കുറഞ്ഞ ലക്ഷ്യം . ഇന്ദ്രിയ  ബാഹ്യമായ ഈ അനുഭൂതി സൃഷ്ടിക്കാൻ കഴിയാത്തതൊന്നും കല ആവില്ല എന്നർത്ഥം .

കടന്നു കയറി ആധിപത്യം സ്ഥാപിക്കുന്നത് ഉത്തമ കല . നമ്മുടെ സംവേദന പ്രക്രിയയെ തന്നെ അത് മാറ്റി മറിക്കും. കുറച്ചു കാലത്തേക്കെങ്കിലും . നമ്മുടെ  ചിന്താധാരയിലേക്ക് ഒരു അഥിതി വിരുന്നു വരും . ഉള്കാഴ്ചയെന്നു വിളിച്ചു നാം സല്കരിക്കും . ആദരിക്കും . അനിവാര്യമായ  വേർപാടിൽ ദുഖിക്കും .

ഇതൊക്കെ വലിയ കാര്യങ്ങൾ . മോഹിക്കാനല്ലേ പറ്റൂ .  നമുക്ക് ചെറിയ കാര്യങ്ങളിലേക്ക് വരാം .
മനസ്സിലാക്കാൻ  പറ്റാത്തതൊക്കെ വൃഥാ ശ്രമം എന്നതിൽ തുടങ്ങാം .  മനസ്സിൽ ആക്കാൻ പറ്റിയാലല്ലേ മുകളിൽ പറഞ്ഞ പ്രക്രിയ നടക്കൂ  .

ആരുടെയൊക്കെ മനസ്സിൽ എന്ന് നമുക്ക് തർക്കിക്കാം. എല്ലാവരുടെയും എന്തായാലും നടക്കില്ല . സമയ തീരങ്ങളിൽ അടിയുന്ന അവബോധത്തെ ( accumulated conscience  എന്നോ മറ്റോ പറഞ്ഞു തല്കാലം നമുക്ക് രക്ഷ പെടാം) ആണ് കല ഉദ്ദീപിപ്പിക്കുന്നത്‌. അത്  ആളുകളിലും സമൂഹങ്ങളിലും വ്യത്യസ്തമായിരിക്കും.

ആരുടെയെങ്കിലുമൊക്കെ മനസ്സിൽ കയറിപ്പറ്റാൻ കഴിയാത്തതൊന്നും കല ആവില്ല  എന്നർത്ഥം . ദുര്ഗ്രാഹ്യതയെ ഒരു ഗുണമായി ചുമക്കാൻ ആവില്ല എന്ന മുൻവിധിയോടെ നമുക്ക് മുന്നോട്ടു പോകാം .
വാക്കുകൾ മാത്രമാണ് നമുക്ക് ആശ്രയം . ഒരു ചിത്രം പറ്റില്ല .  ഒരു animation  പറ്റില്ല . അതാണ്‌ കവിതയുടെ limitation .  അതാണ്‌ കവിതയെ മാറ്റി നിർത്തുന്നതും അകറ്റി നിർത്തുന്നതും . ഒരളവു വരെ ദുര്ഗ്രഹമാക്കുന്നതും .

അത് കൊണ്ടു വാക്കുകളുടെ  കളി ആയിട്ട് നമുക്ക് വിശ്വനാഥന്റെ അക്ഷരത്തെറ്റുകളെ ഒന്ന് വായിച്ചു നോക്കാം .  ബിംബങ്ങളിലെക്കും വീക്ഷനങ്ങളിലേക്കും  കാഴ്ച്ചപ്പാടുകളിലേക്കും  പിന്നെ വരാം .