badge

free shipping worldwide

Saturday, September 17, 2016

colgate advt in bad taste

chuttamuthal chudala vare. never thought of changing it. unacceptable level of forcing it in. wonder why the competitors are not taking action . legal and counter claim

aachi gulabjam

good one . generates tempo. recall is good . feel is great. visuals appropriate 

Thursday, September 8, 2016

ഒരു മദ്ധ്യവർഗ്ഗ ജനതയുടെ കമ്മ്യൂണിസ്റ്റു മുഖ്യമന്തി നേരിടുന്ന പ്രതിസന്ധികൾ

ഒരു മദ്ധ്യവർഗ്ഗ ജനതയുടെ കമ്മ്യൂണിസ്റ്റു മുഖ്യമന്തി നേരിടുന്ന പ്രതിസന്ധികൾ

വർഷങ്ങൾക്കു മുമ്പ് എന്റെ വീട്ടിൽ പിരിവിനു വന്ന സഖാക്കളോട് ഞാൻ ഒരു സംശയം ചോദിച്ചു. നിങ്ങൾ കുത്തക മുതലാളിമാരോടും പിരിക്കുന്നുണ്ടല്ലോ പിന്നെങ്ങനെ അവരെ എതിർക്കാൻ പറ്റും ?. പ്രത്യയശാസ്ത്രപരമായ ഒരുത്തരംതരാൻ അന്ന് സഖാക്കൾ വിഷമിച്ചു. എങ്കിലും കുത്തകകൾക്കെതിരെ നീങ്ങാൻ ഇതൊന്നും ഒരു തടസ്സമാവില്ലെന്നുറപ്പു നൽകാൻ അവർക്കു കഴിഞ്ഞു. അന്ന് സോവിയറ്റ് യൂണിയൻ ശിഥിലമായിട്ടുണ്ടായിരുന്നില്ല. ഭൂമിയുടെ ആറിലൊന്നു ഭാഗം ചുവന്നതായിരുന്നു. മാർക്സിന്റെ തൊഴിലാളി വർഗ്ഗ വിപ്ലവം സം ഭവിക്കാതെ തരമുണ്ടായിരുന്നില്ല. ഉത്പാദനോപാധികൾ ലഭാധിഷ്ഠിതമായതു കൊണ്ട് മുതലാളിമാർ ലാഭം വർദ്ധിപ്പിക്കും തൊഴിലാളികളുടെ അവസ്ഥ അടിക്കടി മോശമാകും . അവരുടെ അദ്ധ്വാനത്തിന്റെ ഫലമാണ് മുതലാളിയുടെ ലാഭമെന്നവർ തിരിച്ചറിയും .അങ്ങനെ അറിയത്തവരെ കമ്മ്യൂണിസ്റ്റുകൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തും. അപ്പോഴെല്ലാം ഭരണവർഗ്ഗം അടിച്ചമർത്തൽ തുടർന്നുകൊണ്ടേയിരിക്കും. തൊഴിലാളികൾ ഉയർത്തെഴുന്നേൽക്കും. തൊഴിലാളികളും കമ്മ്യൂണിസ്റ്റുകളും ചേർന്നു വിപ്ലവം നയിക്കും . പിന്നെ തൊഴിലാളികളുടെ സർക്കാർ വരും . (അടിച്ചമർത്തൽ അവരും തുടരും. അതുവേറെ കാര്യം .ഭരണകൂടം എല്ലായിപ്പോഴും മർദ്ദനോപകരണങ്ങളാണെന്നു മാർക്സ് പറഞ്ഞിട്ടുണ്ട് ).
ഇങ്ങനെയൊരു സ്വഭാവിക വിപ്ലവത്തിന് കേരളം ഒരിക്കലും പാകപ്പെട്ടില്ലെങ്കിലും ഇന്നും കമ്മ്യൂണീസ്റ്റുകൾക്കാണ് ജനസമ്മതി. ഇതിലെ വൈരുദ്ധ്യാത്മക ഭൗതികവാദം എന്താണെന്നു നോക്കാം.
സ്വാഭാവിക വിപ്ലവത്തിന് മുതലാളികൾ അനിയന്ത്രിതമായി വളരണം, തൊഴിലാളികൾ അനിയന്ത്രിതമായി ചൂഷണം ചെയ്യപ്പെടണം .കേരളത്തിൽ ഇതു രണ്ടും നടന്നില്ല. പക്ഷെ ഒരു മദ്ധ്യവർഗ്ഗം അനിയന്ത്രിതമായി രൂപപ്പെട്ടു വന്നു.
അപ്പോഴേക്കും സോവിയറ്റു യൂണിയൻ ശിഥി ലമായിക്കഴിഞ്ഞിരുന്നു. മാർക്സിസ്റ്റു സൈദ്ധാന്തികരും ഇടതുപക്ഷ ബുദ്ധിജീവികളും പ്രതിസന്ധിയിലായി. തീവ്രകമ്മ്യൂണിസ്റ്റുകൾ ഭരണകൂടമർദ്ദനം സഹിക്കാതെ ഭക്തിപ്രസ്ഥാനത്തിലും, സ്ത്രീ ശാക്തീകരണത്തിലും ചേക്കേറി . ഇവരിലെ ബുദ്ധിജീവികളെ ഉപയോഗിച്ച് നിലവിള്ള കമ്മ്യൂണിസ്റ്റുകളെ ഒതുക്കാനുള്ള വലതുപക്ഷ ഭരണവർഗ്ഗത്തിന്റെ ശ്രമം ഫലിച്ചില്ല.
ഇതൊക്കെയാണെങ്കിലും കേരള ജനത സോഷ്യലിസ്റ്റു സ്വപ്നം കൈയ്യൊഴിഞ്ഞില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ കൃത്യമായ ഇടവേളകളിൽ കമ്മ്യൂണിസ്റ്റുസർക്കാർ അധികാരത്തിൽ വരാൻ തുടങ്ങി. പക്ഷെ മദ്ധ്യവർഗ്ഗ സ്വപ്നങ്ങൾ പൂവണിയിക്കാൻ കമ്മ്യൂണിസ്റ്റുകൾക്ക് പ്രത്യശാസ്ത്രപരമായി കഴിയില്ലല്ലോ!


മദ്ധ്യവർഗ്ഗക്കാർക്ക് ഒരുപാടു പ്രത്യേകതകളുണ്ട് . അവരാണ് സന്മാർഗ്ഗ ജീവിതത്തിന്റെ കാവൽക്കാർ. അവർ കുറ്റകൃത്യങ്ങൾ ഒന്നും ചെയ്യില്ല. മദ്യപിക്കില്ല. വ്യഭിചരിക്കില്ല .മോഷ്ടിക്കില്ല. ഇവർ യുക്തിവാദികളോ ,നിരീശ്വരവാദികളോ ആയിരിക്കില്ല. പ്രശ്നങ്ങളിൽ നിന്നു കഴിവതും ഒഴിഞ്ഞു നില്ക്കും.ജനകീയ സമരങ്ങളിൽ ചേരില്ല. പരസ്യമായി ഏതു പാർട്ടിയിലാണ് വിശ്വസിക്കുന്നതെന്നു പറയില്ല. രാഷ്ടീയത്തോട് പൊതുവെ പുച്ഛമായിരിക്കും. ഇവർ മിക്കവാരും നല്ല ഭക്തരായിരിക്കും. പള്ളിയിലോ, അമ്പലത്തിലോ ഭാരവാഹികളാകാൻ ഇവർക്കു മടിയില്ല. അന്ധവിശ്വാസങ്ങലേയും അനാചാരങ്ങളേയും എതിർക്കില്ല. ഇനി അതിനെ എതിർത്തതു കൊണ്ടു വല്ലതും നഷ്ടമായാലോ എന്നു പേടിച്ച് ന്യായീകരിച്ചു സാക്ഷ്യം പറയും. കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം കൊടുക്കാൻ ശ്രദ്ധിക്കും . അവർക്കൊരു മെഡിക്കൽ പ്രവേശനം തരപ്പെടാൻ കോഴ കൊടുക്കുന്നതിൽ തെറ്റില്ലെന്നു വിശ്വസിക്കും. തങ്ങളുടെ കുട്ടികൾക്കു പ്രവേശനം കിട്ടിക്കഴിഞ്ഞാൽ പിന്നെ അഡ്മിഷനു കോഴ സമ്പ്രദായം പാടില്ലെന്നു വാദിക്കും. ഇതൊക്കെയാണെങ്കിലും ഈ മദ്ധ്യവര്ഗ്ഗം അദ്യം മടിച്ചും പിന്നെപ്പിന്നെ ഒരവകാശം പോലെയും കൈക്കൂലി വാങ്ങിക്കാൻ തുടങ്ങും. . ആദ്യമായി കൈക്കൂലി വാങ്ങിക്കുന്നവനെ വല്ലാത്ത കുറ്റബോധം ഗ്രസിക്കും. അപ്പോൾ അധികമായി കിട്ടിയ പണം എത്രയും വേഗം ചിലവഴിക്കണമെന്ന ചിന്തിക്കും .ചില ശാരീരിക പ്രശ്നങ്ങൾക്കുല്ല പരിഹാരം എന്ന നിലയിൽ ചില സുഹൃത്തുക്കൾ നിർദ്ദേശിച്ച നിയന്ത്രിത മദ്യപാനത്തിനു ശ്രമിക്കും . പിന്നെ അതു നിയന്ത്രണാതീതമായി വളരും. ഇതിനൊക്കെ ഉള്ള ഒരു പശ്ചാസ്താപം പോലെ എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരും വൃത്തികെട്ടവരും വിവരം കെട്ടവരുമാണെന്നു പറഞ്ഞു സമാധാനിക്കും.. ആരാ മേടിക്കാത്തത് എല്ലാവരും കള്ളന്മാരാ എന്ന് ഇടക്കിടക്കു പറഞ്ഞു കൊണ്ടിരിക്കും .