badge

free shipping worldwide

Saturday, January 31, 2015

അക്ഷരത്തെറ്റുകൾ. രണ്ടാം വായന

വിശ്വനാഥന്റെ  അക്ഷരത്തെറ്റുകൾ ഒരു മൂന്നാം വായന അര്ഹിക്കുന്നു എന്ന് മനസ്സിലാക്കിയത് ഈ രണ്ടാം വായനയിലാണ് . ഇതാ ചില നുറുങ്ങുകൾ . സാഹിത്യവേദിയിൽ തര്ക്കിച്ച്ചു രസിക്കാൻ ഉപകരിക്കുമെങ്കിൽ കൃതാര്ഥൻ.

ആദ്യ വായനയിൽ ദുര്ഗ്രാഹ്യതയെപ്പറ്റി ആണല്ലോ പറഞ്ഞത് . തീര്ച്ചയായും കൂടെ കൂട്ടാൻ  കൊള്ളാത്ത കക്ഷിയാണ് . നല്ല കൂട്ടുകാരും  കൂടെയുണ്ടെന്ന് ഇപ്പോൾ കാണുന്നു . സന്തോഷം . ചെറിയ ദുഖവും ആദ്യകാഴ്ചയിൽ വിട്ടുപോയതിന്.

അക്ഷരത്തെറ്റുകൾക്കു  ആമുഖമാകാവുന്ന ഒരു കവിത ആണ് കവ്യാംശങ്ങൾ. പ്രണയവും കണ്ണീരും മാത്രം അതും രുചിക്കൊത്ത് മാത്രം വിളമ്പുന്ന കാവ്യസദ്യയിൽ ചില പുതു വിഭവങ്ങൾ. അതും ഇക്കിളി ചേർക്കാതെ. 

സംഗീത വിരോധിയല്ലെന്നു തെളിയിക്കുന്നു പ്രണയ മന്തങ്ങൾ . അതോ പ്രണയത്തിനു ഈ ശീലേ ചേരൂ എന്ന ഉള്കാഴ്ചയോ ?

തീവ്ര വികാരങ്ങളുടെ കുത്തൊഴുക്കാണ് കവിതയെങ്കിൽ ബലിമൃഗങ്ങൾ വായിക്കാം . ആറ്റ്മനൊംബരം.  കാസർകോടും കൊള്ളാം. ലേശം പ്രതിബദ്ദത കൂട്ടിനുന്ടെന്നെ ഉള്ളു .

വെറുതെ വായിച്ചു രസിക്കാൻ പറ്റിയവയും കണ്ടെത്താനായി . ആനക്കഥ .മുത്തശ്ശി . ഉണ്ടായിരുന്നെങ്കിൽ . മഴ വന്നപ്പോൾ .

മരണത്തെ കുറിക്കാത്ത ഏതു കവിയുണ്ട് ? ജീവിതചക്രം ആണ് ഏറ്റവും നന്നായി തോന്നിയത് .കാത്തിരുന്നെങ്കിൽ പലരും പിണങ്ങിയേനെ എന്ന് വായിച്ചപ്പോൾ മരിക്കാനോ അടക്കാനോ എന്നാലോചിച്ചു ഞാൻ രസിച്ചു . പോയി കണ്ണടച്ച് കിടന്ന് .. എന്ന് തോളത്തു തട്ടി പറയുന്ന നിഴലിനെ എവിടെയോ കണ്ടു മറന്നതു പോലെ.

വാങ്ങ്മയ ചിത്രങ്ങളാണ് വേണ്ടതെങ്കിൽ . പാളങ്ങൾ .

ലേശം ദര്ശനം ഇല്ലാതെ എന്ത് കവിത .ആദ്മദർശനം നന്നായി തോന്നി . മുൻഗാമികളിലും പിന്ഗാമികളിലും പ്രതിരൂപം കാണാൻ കഴിയാതെ  .. നന്നായിട്ടുണ്ട് . കാഴ്ച .

ഗുരുദൈവം . മാഷ്‌  തന്നെയാണ് എന്നുമെന്റെ ഗുരുനാഥനിലെ കുസൃതി നന്നായിട്ടുണ്ട് .

വിശ്വനാഥൻ വിളമ്പിയ പുതു വിഭവങ്ങൾക്ക് എന്താ നിറം മണം. ഇനിയും രുചിക്കാൻ ബാക്കി .

No comments: